യാത്രക്കാരന് അര ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നല്‍കി റെയില്‍വേ

റണാകുളം: ട്രെയിന്‍ യാത്രക്കാരനില്‍ നിന്ന് അനധികൃതമായി പിഴ ഈടാക്കിയെന്ന കേസില്‍ അര ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി.എറണാകുളം ചെല്ലാനം സ്വദേശി കെ.ജെ ആന്റണി എട്ട് വര്‍ഷം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കോടതി വിധി.

2014 മാര്‍ച്ചില്‍ തിരുവനന്തപുരം-ഗുവാഹത്തി ട്രെയിനില്‍ എറണാകുളത്ത് നിന്ന് കയറിയ ആന്റണിക്കും ഭാര്യക്കും കൈയ്യില്‍ ടിക്കറ്റുണ്ടായിട്ടും ടിടിഇ പിഴയിട്ടു. ആന്റണിയുടെ പക്കലുള്ളത് ശരിയായ ടിക്കറ്റല്ലെന്നും പറഞ്ഞായിരുന്നു പിഴ 4,780 രൂപയായിരുന്നു ഇങ്ങനെ ആന്റണിക്ക് വീണ്ടും അടയ്ക്കേണ്ടി വന്നത്.ഇതോടെയാണ് ആന്റണി കോടതിയെ സമീപിച്ചത്.59,730 രൂപ ആന്റണിക്ക് നഷ്ടപരിഹാരം നല്‍കണം എന്നാണ് റയിൽവേയോടുള്ള കോടതിയുടെ ഉത്തരവ് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version