മുല്ലപ്പെരിയാര്‍ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്നും വാദം കേള്‍ക്കും

മുല്ലപ്പെരിയാര്‍ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്നും വാദം കേള്‍ക്കും.ജസ്റ്റിസ് എ.എം. ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇത് സംബന്ധിച്ച് രേഖാമൂലം വിശദീകരണം നല്‍കാനാണ് കേന്ദ്രത്തോട് സുപ്രിംകോടതി നിര്‍ദേശിച്ചത്.

തമിഴ് നാടിന് അനുകൂലമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതിനെതിരെ വാദങ്ങള്‍ കേരളം ഉന്നയിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികളും കോടതി ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version