NEWS

നഖങ്ങളിൽ കാണുന്ന ഈ നിറവ്യത്യാസങ്ങൾ ശ്വാസകോശാർബുദത്തിന്റ ലക്ഷണമാകാം 

പുകവലിയാണ് ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണം. പുകവലിക്കുന്നതിനേക്കാൾ അപകടമാണ് മറ്റൊരാൾ വലിച്ച പുക ശ്വസിക്കുക എന്നതും.അന്തരീക്ഷത്തിൽ ഉളള പൊടിയും പുകയും ശ്വസിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും.പുറത്ത് പോകുന്ന അവസരങ്ങളിൽ ഫേസ് മാസ്ക് ധരിക്കാൻ മറക്കരുത്.ഒപ്പം വീട്ടിൽ ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കണം. ശ്വാസകോശ അർബുദം (Lung Cancer) ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്.
നഖങ്ങളുടെ ആകൃതിയിലുള്ള മാറ്റങ്ങളാണ് ശ്വാസകോശ ക്യാൻസറിന്റെ പ്രധാന ലക്ഷണമായി ചൂണ്ടിക്കാട്ടുന്നത്. വിരലുകളുടെയും നഖങ്ങളുടെയും ആകൃതിയിലുള്ള ചില മാറ്റങ്ങളെ ഫിംഗർ ക്ലബിംഗ്  എന്നു പറയുന്നു.  ‘ഫിംഗർ ക്ലബിംഗ്’ സാധാരണയായി രണ്ട് കൈകളിലെയും വിരലുകളുടെ മുകൾ ഭാഗത്തെ ബാധിക്കുന്നു.കൂടാതെ ഇത്  കാൽവിരലുകളേയും ബാധിക്കാം.  ഹൃദയത്തിലോ ശ്വാസകോശത്തിലോ ഉണ്ടാകുന്ന ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയുന്നതാണ് കൈവിരലുകളിൽ കാണുന്ന ഈ ലക്ഷങ്ങൾക്ക് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു.
നഖം താഴേക്ക് വളയുകയും അത് തലകീഴായി നിൽക്കുന്ന സ്പൂണിന്റെ വൃത്താകൃതിയിലുള്ള ഭാഗം പോലെ കാണപ്പെടുന്നു.വിരലിന്റെ അവസാനഭാഗം വലുതോ വീർത്തതോ ആയതായി കാണപ്പെടാം. ഇത് ചുവപ്പ് നിറങ്ങളിൽ കാണുന്നു. ശ്വാസംമുട്ടൽ, ചുമയ്ക്കുമ്പോൾ രക്തം വരിക, വിട്ടുമാറാത്ത ചുമ, എല്ലാ സമയത്തും വളരെ ക്ഷീണം തോന്നുക, പെട്ടെന്ന് ഭാരം കുറയുക ഇതെല്ലാം ശ്വാസകോശ അർബുദത്തിന്റെ മറ്റ്‌ പ്രധാന  ലക്ഷണങ്ങളാണ്.
അർബുദ രോഗം വരാതിരിക്കാൻ ഏറ്റവും ഒഴിവാക്കപ്പെടെണ്ട ഒന്നാണ് പുകവലിയെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുളളത്. പുകവലിക്കുന്നതിലൂടെ ശ്വാസകോശാർബുദം വരാനുളള സാദ്ധ്യത കൂടുതലാണ്.മറ്റൊരാൾ വലിച്ച പുക ശ്വസിക്കുന്നതും അപകടമാണ്.
ആരോഗ്യകരമായ ഭക്ഷണക്രമം മൊത്തത്തിലുള്ള ആരോഗ്യത്തിന് തന്നെ വലിയ മാറ്റം വരുത്തും. കൃത്യമായ സമയത്ത് ആഹാരം കഴിക്കുക, അതോടൊപ്പം ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും പരമാവധി ഉൾപ്പെടുത്താനും ശ്രദ്ധിക്കണം.

Back to top button
error: