MovieNEWS

കുഞ്ചാക്കോ ബോബൻ, ജയസൂര്യ ചിത്രം ‘എന്താടാ സജി’ ആരംഭിച്ചു

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ ധാരാളമുണ്ട്.
എന്നാൽ ഇരുവരും ഒന്നിച്ചുള്ള കൂടിച്ചേരലിന് വലിയൊരു ഇടവേള വന്നു. ആ ഇടവേളക്കു വിരാമമിട്ടുകൊണ്ട് ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ‘എന്താടാ സജി’.
നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു, തിരക്കഥ രചിച്ച് ഈ ചിത്രം സംവിധാനം ചെയ്യുന്നു.

മലയാളത്തിൽ നിരവധി മികച്ച സിനിമകൾ നിർമ്മിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ മാജിക്ക് ഫ്രയിംസിൻ്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു കൊണ്ടാണ് ഗോഡ്ഫി സേവ്യർ ബാബു കലാ രംഗത്തേക്കു കടന്നുവന്നത്.
ഫീച്ചർ ഫിലിമിലേക്കുള്ള ഗോഡ്ഫിയുടെ ആദ്യചുവടുവയ്പ്പാണ് ‘എന്താടാ സജി’ എന്ന ചിത്രം.
തൊടുപുഴക്കടുത്തുള്ള പെരിയമ്പ്ര സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വച്ചാണ് ഈ ചിത്രത്തിൽ തുടക്കം കുറിച്ചത്.
ലിസ്റ്റിൻ സ്റ്റീഫൻ, ഏബ്രഹാം മാത്യു,, ആൽവിൻ ആൻ്റണി, സോഫിയാ ബാബു, ജിത്തു ദാമോദർ എന്നിവർ ഭദ്രദീപം തെളിയിച്ചതോടെയാണ് ‘എന്താടാ സജി’ ആരംഭിച്ചത്.
തുടർന്ന് ബനീറ്റാ സ്റ്റീഫൻ സ്വിച്ചോൺ കർമ്മവും പ്രശസ്ത നടി ഷീലു ഏബ്രഹാം ഫസ്റ്റ് ക്ലാപ്പും നൽകി.

തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ നർമ്മത്തിനു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ചിത്രമാണിത്.
നിവേദിതാ തോമസാണ് ‘എന്താടാ സജി’യിലെ നായിക. നിവേദിതയും ഒരു ഇടവേളക്കുശേഷമാണ് മലയാളത്തിലെത്തുന്നത്.
സിദ്ധാർത്ഥ് ശിവാ, ശ്രീജിത്ത് രവി, സെന്തിൽ, പ്രേം പ്രകാശ്, രാജേഷ് ശർമ്മ, ബെന്നി.പി.നായരമ്പലം, ജോസൂട്ടി, ജിത്തു ജോസ്, സന്തോഷ് കൃഷ്ണൻ, പുജപങ്കജ്, തുടങ്ങിയവരും ഓഡിഷനിലൂടെ തെരഞ്ഞെടുത്ത അമ്പതോളം പുതുമുഖങ്ങളുമുണ്ട് ചിത്രത്തിൽ.
സംഗീതം- വില്യം ഫ്രാൻസിസ്.
ജിത്തു ദാമോദർ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർസ്റ്റിക്കുന്നു.
കലാസംവിധാനം- ഷിജിപട്ടണം.
കോ- പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ.
പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ.
തൊടുപുഴയിലും പരിസരങ്ങളിലുമായി ‘എന്താടാ സജി’യുടെ ചിത്രീകരണം പുരോഗമിക്കുന്നു.

വാഴൂർ ജോസ്

ഫോട്ടോ- പ്രേംലാൽ പട്ടാഴി

Back to top button
error: