NEWS

ഐസ്ക്രീം ബോൾ പൊട്ടിത്തെറിച്ച്‌ വയോധികയ്ക്ക് പരിക്കേറ്റു

കാസര്‍കോഡ്: പുരയിടത്തിൽ നിന്നും ലഭിച്ച ഐസ്ക്രീം ബോൾ വലിച്ചെറിയുന്നതിനിടയിൽ പൊട്ടിത്തെറിച്ച്‌ വയോധികയ്ക്ക് പരിക്കേറ്റു.പൊയിനാച്ചി അടുക്കത്ത് സ്വദേശിനി മീനാക്ഷി അമ്മയ്ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയാണ് സംഭവം.വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ ലഭിച്ച ഐസ്‌ക്രീം ബോള്‍ വലിച്ചെറിയുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.പന്നിയെ പിടികൂടുന്നതിനോ, തുരത്തുന്നതിനോ ഉപയോഗിക്കുന്ന പന്നിപ്പടക്കമാണ് ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

കൈയ്ക്കും മുഖത്തും പരിക്കേറ്റ മീനാക്ഷിയമ്മ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തെ കുറിച്ച്‌ മേല്‍പ്പറമ്ബ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Back to top button
error: