NEWS

നടന്‍ അനീഷ് ​ഗോപിനാഥനെതിരെ ലൈം​ഗീക അതിക്രമ പരാതിയുമായി യുവതി

ടന്‍ അനീഷ് ​ഗോപിനാഥനെതിരെ ലൈം​ഗീക അതിക്രമ പരാതിയുമായി പെണ്‍കുട്ടി. മോണോ ആക്‌ട് പഠിപ്പിക്കാനായി എത്തി ലൈം​ഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് ആരോപണം.ലൈംഗീക അതിക്രമം നേരിടേണ്ടി വന്നവര്‍ തുറന്നുപറച്ചില്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടി നടനെതിരെ ആരോപണം ഉന്നയിച്ചത്.

മോണോ ആക്‌ട് പഠിക്കാനെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാ​ഗങ്ങളില്‍ നടൻ കടന്നു പിടിക്കുകയായിരുന്നു. മോണോ ആക്‌ട് പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശരീരത്ത് സ്പര്‍ശിക്കുന്നതെന്ന് മാതാപിതാക്കള്‍ തെറ്റിദ്ധരിച്ചു.ലൈംഗീക അതിക്രമം രൂക്ഷമായതോടെ മോണോ ആക്‌ട് ക്ലാസ് നിര്‍ത്തിയെങ്കിലും ഫോണിലൂടെ ലൈംഗീകച്ചുവയില്‍ സംസാരിക്കുന്നത് അനീഷ് തുടര്‍ന്നു.അതിക്രമം നേരിട്ട കാര്യം മാതാപിതാക്കളെ അറിയിച്ചെങ്കിലും പ്രതികരിക്കാന്‍ അവര്‍ തയാറായില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്.

 

 

അനീഷ്  ‘മമ്മുട്ടി ദി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്’ എന്ന ടാലന്റ് ഷോയില്‍ റണ്ണര്‍ അപ്പ് ആവുകയും അതിനു ശേഷം ബെസ്റ്റ് ആക്ടര്‍ , ദൃശ്യം, ലൂസിഫര്‍ തുടങ്ങിയ സിനിമകളിൽ  അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Back to top button
error: