NEWS

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രതിയായ ദിലീപും കൂട്ടുപ്രതികളും കണ്ടിരുന്നു; തെളിവുകള്‍ അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി

കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ പ്രതിയായ ദിലീപും കൂട്ടുപ്രതികളും കണ്ടിരുന്നുയെന്നതിന്റെ തെളിവുകള്‍ അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി.ദൃശ്യങ്ങള്‍ നേരത്തെ കണ്ടിട്ടുണ്ടെന്ന് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് അഭിഭാഷകനോട് പറഞ്ഞ സംഭാഷണമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.

സംഭാഷണത്തില്‍ ദൃശ്യങ്ങള്‍ നേരത്തെ കണ്ടതാണെന്ന് ജഡ്ജിയോട് പറയാനാവില്ലല്ലോ എന്ന് സുരാജ് അഭിഭാഷകനോട് പറയുന്നുണ്ട്.ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.കേസിന്റെ അന്വേഷണം രണ്ടര മാസം പിന്നിടുമ്ബോഴാണ് റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ചത്.

 

അതേസമയം വധഗൂഢാലോചന കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

Back to top button
error: