NEWS

കേന്ദ്ര അര്‍ധസൈനിക വിഭാഗത്തിന് അനുവദിച്ചിരുന്ന വിമാനയാത്രാ സൗകര്യം നിര്‍ത്തലാക്കി

ന്യൂഡൽഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലെ അപകടസാധ്യതയുള്ള പ്രദേശങ്ങളിലും കേന്ദ്ര അര്‍ധസൈനിക വിഭാഗത്തിന് അനുവദിച്ചിരുന്ന വിമാനയാത്രാ സൗകര്യം നിര്‍ത്തലാക്കി.ഇവിടങ്ങളില്‍ ഇനി സൈനികര്‍ക്ക് റെയില്‍ വഴിയോ റോഡ് മാര്‍ഗമോ നീങ്ങേണ്ടിവരും.ഏപ്രിൽ ഒന്നുമുതലാണ് ഈ ഉത്തരവ് നിലവില്‍ വന്നതെങ്കിലും കാരണം ഇനിയും വ്യക്തമാക്കിയിട്ടില്ല.
ഐഇഡികള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍, ഡ്രോണുകള്‍, ചാവേര്‍ ബോംബുകള്‍ തുടങ്ങി അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ സൈനികരുടെ സുരക്ഷ ഉറപ്പാക്കാനാണ് എയര്‍ കൊറിയര്‍ സര്‍വീസ് എന്നപേരിൽ വിമാനം അനുവദിച്ചിരുന്നത്.അതാണ് ഇപ്പോൾ പെട്ടെന്ന് നിർത്തലാക്കിയത്.

Back to top button
error: