NEWS

വനിതാ ഡോക്ടറുടെ വീട്ടില്‍ നിന്ന് 100 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും മോഷണം പോയി

നാഗര്‍കോവില്‍: വനിതാ ഡോക്ടറുടെ വീട്ടില്‍ നിന്ന് 100 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും മോഷണം പോയി. നാ​ഗര്‍കോവില്‍ നടുക്കാട്ട് ഇശക്കിയമ്മന്‍ കോവിലിന് സമീപം ഡോ.ജലജയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വകാര്യ ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിയ്ക്ക് പോയ ഡോക്ടറുടെ വീടിന്റെ വാതില്‍ കുത്തിത്തുറന്നാണ് സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്നത്. ഭര്‍ത്താവ് മരിച്ചതിനു ശേഷം ഒറ്റയ്ക്ക് താമസിക്കുകയാണ് ഡോക്ടര്‍ ജലജ.

ശനിയാഴ്ച രാത്രി ജോലിക്ക് പോയി ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.തുടർന്ന് ഡോക്ടർ പൊലീസില്‍ പരാതി നല്‍കി. ഡി.എസ്.പി നവീന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. വീടിനെക്കുറിച്ചും ഡോക്ടറുടെ ഡ്യൂട്ടി സമയത്തെക്കുറിച്ചും വ്യക്തമായി ധാരണയുള്ളവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസ് നി​ഗമനം.

Back to top button
error: