NEWS

ഗതാഗത ലംഘനം കണ്ടുപിടിക്കാൻ മാത്രം ക്യാമറ മതിയോ, ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ടോന്ന് അറിയാൻ വേണ്ടെ ?

കേരളത്തിലെ റോഡിലുടനീളം
വാഹനങ്ങളും വാഹന യാത്രക്കാരും നിയമം ലംഘിക്കുന്നുണ്ടോ എന്നത് കണ്ട് പിടിച്ച് പിഴ ഈടാക്കാൻ
225 കോടി രൂപ മുടക്കി 726 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകൾ സ്ഥാപിക്കുമ്പോൾ
പൊതുജനങ്ങൾക്ക്  ചോദിക്കുവാനുള്ളത് ഇതാണ്- ഗതാഗത ലംഘനം കണ്ടുപിടിക്കാൻ മാത്രം ക്യാമറ മതിയോ, ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ടോന്ന് അറിയാൻ വേണ്ടെ ?
ഇതു പോലുള്ള ക്യാമറകൾ ആർടിഒ
 (RTO)
യുടെ ഓഫീസുകളിലെ ഓരോ മേശയിലേക്ക് ഫോക്കസ്സ് ചെയ്ത്
ശബ്ദമടക്കം പ്രക്ഷേപണം ചെയ്യുന്ന രീതിയിൽ
എല്ലാവർക്കും
മൊബൈലിൽ കാണാവുന്ന വിധത്തിൽ വെക്കാൻ ട്രാൻസ്പോർട്ട് വകുപ്പിന്  ധൈര്യമുണ്ടോ ?❓❓❓
ജനങ്ങൾ നിയമം ലംഘിക്കുന്നുണ്ടോ എന്ന് നോക്കി കോടികൾ പിഴ ഈടാക്കുന്ന സംവിധാനം പോലെ
പൊതു ജനങ്ങൾക്ക് ഉദ്യോഗസ്ഥർ സേവനങ്ങൾ എങ്ങനെ നൽകുന്നു എന്ന് മനസ്സിലാക്കാനുള്ള സംവിധാനവും വേണ്ടേ ?❓❓❓
ജനങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ,
മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നൊക്കെ നോക്കുന്നത് പോലെ,
ഉദ്യോഗസ്ഥർ
കൃത്യ സമയത്ത് എത്തുന്നുണ്ടോ,
മേശപ്പുറത്ത് എത്തുന്ന ഫയലുകൾ എന്ത് ചെയ്യുന്നു…
ഉറക്കം തൂങ്ങിയിരിക്കുന്നുണ്ടോ,
എത്ര മണിക്ക് സീറ്റിലിരുന്ന് എത്ര മണിക്ക് പോകുന്നു എന്നതൊക്കെ അറിയാൻ
 ഇവർക്ക് ശമ്പളം നൽകാൻ കരമടയ്ക്കുന്ന ജനങ്ങൾക്കും അവകാശമില്ലെ ? ❓❓❓
പിഴ കൊയ്യാനുള്ള ക്യാമറ മാത്രമെ വെയ്ക്കാവുഎന്നാണോ,
സേവനം അറിയാനുള്ള ക്യാമറയും വെക്കേണ്ടതല്ലെ ?❓❓❓

Back to top button
error: