ഡല്‍ഹി എൻഐടിയിൽ 27 ഒഴിവുകൾ

ന്യൂഡൽഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നോണ്‍ ടീച്ചിംഗ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.27 ഒഴിവുകളാണ് ഉള്ളത്.താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് NIT ഡല്‍ഹിയുടെ ഔദ്യോഗിക സൈറ്റ് nitdelhi.ac.in സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി അപേക്ഷിക്കാം.അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 29 ആണ്.
ഒഴിവുകൾ
ഗ്രൂപ്പ് എ – എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ – 1 തസ്തിക, അസിസ്റ്റന്റ് രജിസ്ട്രാര്‍ – 1 തസ്തിക, മെഡിക്കല്‍ ഓഫീസര്‍ – 1 തസ്തിക.
ഗ്രൂപ്പ് ബി – ടെക്നിക്കല്‍ അസിസ്റ്റന്റ് – 4 തസ്തികകള്‍, സൂപ്രണ്ട് – 3 തസ്തികകള്‍, പേഴ്സണല്‍ അസിസ്റ്റന്റ് – 1 തസ്തിക, അസിസ്റ്റന്റ് – 1 തസ്തിക.
ഗ്രൂപ്പ് സി – ടെക്നീഷ്യന്‍ – 3 തസ്തികകള്‍, അസിസ്റ്റന്റ് – 3 തസ്തികകള്‍, ഫാര്‍മസിസ്റ്റ് – 1 തസ്തിക, സീനിയര്‍ അസിസ്റ്റന്റ് – 1 തസ്തിക, സീനിയര്‍ ടെക്നീഷ്യന്‍ – 2 തസ്തികകള്‍, ടെക്നീഷ്യന്‍ – 1 പോസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് – 2 തസ്തികകള്‍.
 
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേ സ്‌കെയില്‍-10 പ്രകാരം പ്രതിമാസം 56,100 രൂപ മുതല്‍ 1,77,500 രൂപ വരെ ശമ്ബളം നല്‍കും. ഗ്രൂപ്പ് ബി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേ സ്‌കെയില്‍ – 6,8,9 പ്രകാരം 35,400 രൂപ മുതല്‍ 1,67,800 രൂപ വരെയും ഗ്രൂപ്പ് സി പ്രകാരം പേ സ്‌കെയില്‍ – 1,3,4,5 പ്രകാരം 18,000 മുതല്‍ 92,300 രൂപ വരെയും ലഭിക്കും.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version