NEWS

കാശ്മീരിലേക്ക് നാഷനല്‍ പെര്‍മിറ്റ് ലോറി ഓടിച്ച്‌ മലയാളി വീട്ടമ്മ

കോട്ടയം: ഏറ്റുമാനൂരിൽ നിന്നും കാശ്മീർ വരെ നാഷണൽ പെർമിറ്റ് ലോറി ഓടിച്ച് വീട്ടമ്മ.ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ പുത്തേട്ട് ജലജയാണ് ചരക്കു ലോറിയുമായി ശ്രീനഗറിലേക്ക് വണ്ടിയോടിച്ചത്. കേരളത്തില്‍ നിന്നും ചരക്കുമായി പല സംസ്ഥാനങ്ങളിലേക്കും സഞ്ചരിച്ച ശേഷമാണ് ശ്രീനഗറില്‍ എത്തിയത്. ലോഡുമായി 23 ദിവസം നീണ്ട യാത്രയാണ് ജലജ നടത്തിയത്.

കാശ്മീര്‍ കാണണമെന്ന ആഗ്രഹമാണ് ഇങ്ങനെയൊരു സാഹസത്തിനു പ്രേരിപ്പിച്ചതെന്നു ജലജ പറയുന്നു ലോറി ട്രാന്‍സ്‌പോര്‍ട്ട് ബിസിനസുകാരനായ ഭര്‍ത്താവ് പി.എസ്.രതീഷും ഒപ്പമുണ്ടായിരുന്നു.

 

പെരുമ്ബാവൂരില്‍ നിന്നു പുണെ വരെ പ്ലൈവുഡ് കയറ്റിയായിരുന്നു ആദ്യ ട്രിപ്.അവിടെ നിന്ന് സവാളയുമായി ശ്രീനഗറിലേക്ക് പോയി.ശ്രീനഗറില്‍ ലോഡ് ഇറക്കിക്കിട്ടാന്‍ രണ്ട് ദിവസമെടുത്തതിനാല്‍ കശ്മീര്‍ ചുറ്റിക്കണ്ടു.തിരികെ കശ്മീരില്‍ നിന്നു ലോഡ് കിട്ടിയില്ല. പഞ്ചാബില്‍ എത്തി സുവര്‍ണ ക്ഷേത്രവും ജാലിയന്‍വാലാബാഗ് സ്മാരകമൊക്കെ കണ്ടു. ആഗ്രയിലെത്തി താജ്മഹലും. പിന്നെ ഹരിയാനയില്‍ നിന്നു ബെംഗളൂരുവിലേക്ക് ലോഡ് കിട്ടി. മൈസൂരുവില്‍ നിന്നു മറ്റൊരു ലോഡുമായി ഇപ്പോൾ കേരളത്തിലേക്കും.

 

ആദ്യമായല്ല ജലജ ലോഡുമായി ദീര്‍ഘദൂരം യാത്ര ചെയ്യുന്നത്. മുംബെയിലേക്കായിരുന്നു ആദ്യ യാത്ര. അന്നും ഭര്‍ത്താവായിരുന്നു കൂട്ട്. യാത്രയില്‍ ഇടയ്ക്ക് ഫ്രഷ് ആകാന്‍ പെട്രോള്‍ പമ്ബുകളെയാണ് ആശ്രയിക്കുന്നത്. ഭക്ഷണം സ്വയം പാചകം ചെയ്യും. മക്കളായ ദേവികയും (പ്ലസ് ടു), ഗോപികയും (പ്ലസ് വണ്‍) അവധിക്കാല ട്രിപ്പില്‍ ഒപ്പം കൂടാറുണ്ട്.

Back to top button
error: