ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാൻ ഇനി ഇരട്ടി വില

ന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ വില കുത്തനെ കൂടും. ഈ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന പ്രമുഖ സ്ഥാപനങ്ങളെല്ലാം കൂലി വര്‍ധിപ്പിക്കുന്നു എന്നതാണ് ഇതിനുകാരണം. ഇന്ധന വില വര്‍ധിച്ചതിനാല്‍ ചെലവുകള്‍ ക്രമാതീതമായി കൂടിയിട്ടുണ്ട്. ഇത് ഒണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ വിലയില്‍ പ്രതിഫലിക്കും.

ഡെല്‍ഹിവറിയാണ് രാജ്യത്തെ പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന പ്രധാന കമ്പനി. ഇവർ പറയുന്നത് തങ്ങള്‍ 30 ശതമാനം ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു എന്നാണ്. വ്യോമ, കരമാര്‍ഗം വിതരണം ചെയ്യുന്നതിനുള്ള പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വന്നു എന്നും കമ്പനി പറയുന്നു. ഡെല്‍ഹിവറിയോട് യോജിച്ച് പ്രവര്‍ത്തിക്കുന്ന ഷിപ്‌റോക്കറ്റ് കമ്പനി പറഞ്ഞത് പുതുക്കിയ നിരക്ക് വെള്ളിയാഴ്ച മുതല്‍ നിലവിൽവന്നു കഴിഞ്ഞു എന്നാണ്. തുടർച്ചായി ഇന്ധനവില കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്നതാണ് ഇതിനു കാരണമായി അവര്‍ പറയുന്നത്.

രാജ്യത്തെ മറ്റൊരു വലിയ ഡെലിവറി കമ്പനിയായ ഇകോം എക്‌സ്പ്രസും സേവന നിരക്ക് വര്‍ധിപ്പിക്കുകയാണ്. ചെലവുകൾ വര്‍ധിച്ചിരിക്കുന്നു, ഒരു തിരുത്തല്‍ വേണ്ട സന്ദര്‍ഭമാണിത് എന്നാണ് കമ്പനിയുടെ പ്രതികരണം.

ഫ്‌ളിപ്കാര്‍ട്ടും ആമസോണും വഴി വില്‍പന നടത്തുമ്പോള്‍ സെല്ലര്‍മാര്‍ക്ക് ഇത്തരം കമ്പനികള്‍ക്കോ അല്ലെങ്കില്‍ ഫ്‌ളിപ്കാര്‍ട്ടിനും ആമസോണ്‍ ഇന്ത്യയ്ക്കും നേരിട്ടോ പണം നല്‍കേണ്ടതായി വരുന്നു.
ഡെല്‍ഹിവറി പോലുള്ള കമ്പനികളുടെ പ്രധാന ഇടപാടുകര്‍ ഫ്‌ളിപ്കാര്‍ട്ടും ആമസോണും ആണ്. ഇവര്‍ ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ സാധനങ്ങളുടെ വിലയും കൂടും.

ഇത്തരം വര്‍ധനയുടെ ഒരു ഭാഗമെങ്കിലും വില്‍പനക്കാർ കസ്റ്റമറിൽ നിന്ന് ഈടാക്കുകയാണ് ചെയ്യുന്നത്. അധിക ചെലവ് മുഴുവന്‍ സെല്ലര്‍മാരോ, ഫ്‌ളിപ്കാര്‍ട്ടോ, ആമസോണോ വഹിച്ചേക്കില്ല. അത് കസ്റ്റമറുടെ ചുമലിൽ വരാനാണ് സാധ്യത.
അതേസമയം, ചെലവ് വര്‍ധനയെക്കുറിച്ചുള്ള സന്ദേശമൊന്നും ഫ്‌ളിപ്കാര്‍ട്ടോ, ആമസോണോ, മീഷോയൊ ഇതുവരെ സെല്ലര്‍മാര്‍ക്ക് കൈമാറിയിട്ടില്ല.
എങ്കിലും ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ വിലയില്‍ ഇത് പ്രതിഫലിക്കുമെന്നു തന്നെയാണ് റിപ്പോര്‍ട്ടുകൾ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version