കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി.മുരളീധരനെ സ്വീകരിച്ചത് പിണറായി വിജയന് സിന്ദാബാദ് വിളികളോടെ

തിരുവനന്തപുരം:​കഴക്കൂട്ടത്ത് കെ-​റെ​യി​ല്‍ പ​ദ്ധ​തി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. മുരളീധരനെ നാട്ടുകാർ സ്വീകരിച്ചത് പിണറായി വിജയൻ സിന്ദാബാദ് വിളികളോടെ.
ക​ഴ​ക്കൂ​ട്ടം വാ​ര്‍​ഡി​ല്‍​നി​ന്നു​ള്ള എല്‍ഡിഎഫ് ന​ഗ​ര​സ​ഭാം​ഗം എ​ല്‍.​എ​സ്.​ക​വി​ത​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പി​ണ​റാ​യി​ക്കു സി​ന്ദാ​ബാ​ദ് വി​ളി​ച്ച്‌ ക​വി​ത​യു​ടെ അ​ച്ഛ​ന​മ്മ​മാ​രാ​യ എ​ന്‍.​ശി​വ​രാ​ജ​നും എ​ന്‍.​ലീ​ല​കു​മാ​രി​യും രം​ഗ​ത്തെ​ത്തി​യ​ത്.പ​ദ്ധ​തി​ക്കാ​യി വ​സ്തു ന​ല്‍​കും.ഞ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നൊ​പ്പ​മാ​ണ്.ആ​രെ​തി​ര്‍​ത്താ​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​കു​മെ​ന്നും വീ​ട്ട​മ്മ മ​ന്ത്രി​യോ​ടു പ​റ​ഞ്ഞു.

നി​ങ്ങ​ള്‍​ക്ക് ഭൂ​മി ഇ​ഷ്ടം പോ​ലെ​യു​ണ്ടെ​ങ്കി​ല്‍ കൊ​ടു​ക്കാ​മെ​ന്നും പ​റ​ഞ്ഞ് മ​ന്ത്രി അവിടെ നിന്നും തടിതപ്പി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version