NEWS

ഖത്തർ ലോകകപ്പ് ഫുട്ബോൾ: സമ്മാനത്തുക പ്രഖ്യാപിച്ച് ഫിഫ

സൂറിച്ച്: ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ സമ്മാനത്തുക പ്രഖ്യാപിച്ച് ഫിഫ.ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകള്‍ക്കും മുന്നൊരുക്കത്തിനായി ഫിഫ നല്‍കുക ഒന്നരമില്യണ്‍ ഡോളര്‍ വീതമാണ്. ഇന്ത്യന്‍ രൂപയില്‍ 11 കോടിയിലേറെ വരുമിത്.
ലോകകപ്പ് ജേതാക്കള്‍ക്ക് ഇത്തവണ സമ്മാനത്തുകയായി കിട്ടുക 319 കോടി രൂപ. രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നതും വമ്ബന്‍ തുക, 227കോടി രൂപ. മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് 205 കോടി രൂപയും നാലാം സഥാനത്തെത്തുന്നവര്‍ക്ക് 189 കോടി രൂപയും സമ്മാനത്തുകയായി കാത്തിരിക്കുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 129 കോടി രൂപ വീതവും പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താവുന്നവര്‍ക്ക് 98 കോടി രൂപ വീതവും മറ്റ് ടീമുകള്‍ക്ക് 68 കോടി രൂപ വീതവും സമ്മാനത്തുകയായി ഫിഫ നല്‍കും.
ഏഷ്യ വേദിയാവുന്ന രണ്ടാമത്തെ ലോകകപ്പിന് ഖത്തര്‍ ഒരുങ്ങുന്നത്. 2002ല്‍ ജപ്പാനും കൊറിയയും സംയുക്തമായാണ് ലോകകപ്പിന് വേദിയായത്. അന്ന് ജര്‍മനിയെ തോല്‍പിച്ച്‌ ബ്രസീല്‍ കിരീടം നേടിയിരുന്നു.

Back to top button
error: