LIFEMovie

ഷെ സ്വീ എന്ന ഹ്രസ്വ ചിത്രം റിലീസ് ചെയ്തു

യുവ സംവിധായകന്‍ അർജുൻ അജു കരോട്ടുപാറയിൽ സംവിധാനം ചെയ്യുന്ന പുതിയ ഹ്രസ്വ ചിത്രമാണ് ‘ഷെ സ്വീ’.
‘ഞാൻ ആകുന്നു’ എന്നർത്ഥം വരുന്ന ഫ്രഞ്ച് വാചകമാണ് ചിത്രത്തിന്റെ പേര്‌. ചിത്രത്തിന്റെ പ്രമേയത്തില്‍ കൂടുതല്‍ അര്‍ത്ഥ തലങ്ങളുമുണ്ട്.

10 മിനിട്ടിൽ താഴെയുള്ള ചിത്രം വ്യത്യസ്തമായ ആഖ്യാന രീതികൊണ്ട് കഥ പറയുകയാണ്.  ഒരാൾ മാത്രമുള്ള ഈ ചിത്രം ചുരുങ്ങിയ നിമിഷത്തില്‍ പ്രേക്ഷകരെ ഭീതിയിലാഴ്ത്തും.

5D എന്റർടൈൻമെന്റിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് അനന്ത കൃഷ്ണൻ വലിയപറമ്പിലാണ്.
ചിത്രത്തിന് കഥയെഴുതിയത് യദീഷ് ശിവനാണ്.

എഡിറ്റിങ്ങ് :  ജെറിൻ സണ്ണി. ഡി.ഒ.പി: അസറൂദ്ദീൻ റഷീദ്. ഡബ്ബിംഗ്: ആല്‍ഫാലക്സ് അങ്കമാലി

Back to top button
error: