കുറുപ്പന്തറയിൽ ടോറസ് ബൈക്കിടിച്ചു, ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോട്ടയം ജില്ലയിലെ കുറുപ്പന്തറയിൽ ടോറസ് ബൈക്കിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുറുപ്പന്തറ കൊല്ലമലയിൽ ജയിംസ് ജോസഫ് (51) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം.

കുറുപ്പന്തറ ജംഗ്ഷനിലെ ബാങ്കിൽ നിന്നും ഇറങ്ങി ബൈക്ക് എടുത്ത് മുന്നോട്ട്
സഞ്ചരിക്കവേ പിന്നിൽ നിന്നെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു.

ടോറസിനടിയിൽ ബൈക്ക് അകപ്പെട്ടതോടെ ജയിംസിനെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.

അപകടത്തിൽ, കാലിന് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് കിടന്ന ജയിംസിനെ ഉടൻതന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിക്കാതെ മരിച്ചു.

അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതവും തടസമുണ്ടായി.പിന്നീട് അഗ്നിശമന സേന ടോറസ് മാറ്റി റോഡ് കഴുകിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version