ആസാം സ്വദേശിനിയായ വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍

കൊച്ചി: പെരുമ്ബാവൂര്‍ കണ്ടന്തറയില്‍ ആസാം സ്വദേശിനിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്ബാവൂരിലെ പ്ലൈവുഡ് കമ്ബനി തൊഴിലാളിയായ ആസം സ്വദേശി ഫക്രൂദീന്‍റെ ഭാര്യ ഖാലിദാ ഖാത്തൂനാണ് മരിച്ചത്.ഇയാൾ ഒളിവിലാണ്.

ഇന്നലെ രാത്രിയാണ് സംഭവം. ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകന്‍ നാട്ടുകാരെയും പൊലിസിനെയും വിവരം അറിയിക്കുകയായിരുന്നു. പെരുമ്ബാവൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version