NEWS

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പ്രവർത്തനം തുടങ്ങി

മോട്ടോര്‍ വാഹനവകുപ്പിന്റെ സേഫ് കേരള പ്രോജക്‌ട് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പ്രവർത്തനം തുടങ്ങി.ഗതാഗത നിയമലംഘനങ്ങള്‍ക്ക് കൃത്യമായ നടപടി സ്വീകരിക്കാന്‍ സഹായകരമാകുന്ന ഈ ക്യാമറകളുടെ പ്രവര്‍ത്തനം ഇന്നലെ മുതലാണ് ആരംഭിച്ചത്.
കെല്‍ട്രോണിന്റെ സഹായത്തോടെയാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ദൃശ്യങ്ങള്‍ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലാണ് ശേഖരിക്കുന്നത്. തുടര്‍ന്ന് നിയമലംഘനമുള്ളത് കണ്ടെത്തി അതത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചുനല്‍കും. ജില്ലാ കണ്‍ട്രോള്‍ റൂമില്‍നിന്നാണ് വാഹന ഉടമകള്‍ക്ക് ചാര്‍ജ്ജ് മെമ്മോ അയയ്ക്കുക. നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ സഹിതമുള്ള ചാര്‍ജ്‌ മെമ്മോയായിരിക്കും വാഹന ഉടമകള്‍ക്ക് ലഭിക്കുക. മെമ്മോ തയ്യാറാക്കുമ്ബോള്‍ തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് ഉടമയുടെ രജിസ്‌ട്രേഡ് ഫോണില്‍ എസ്‌എംഎസായും പിഴ അടയ്ക്കാനുള്ള നോട്ടീസ് തപാലിലും ലഭിക്കും.

Back to top button
error: