മലയാളി വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് ഗോവയിൽ കത്തിനശിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ണ്ണൂര്‍ ജില്ലയിലെ മാതമംഗലം കുറ്റൂര്‍ ജയ്ബീസ് കോളജ് ഓഫ് ബി.എഡിലെ വിദ്യാര്‍ഥികള്‍ പഠനയാത്രക്ക് പോയ ബസ് ഗോവയില്‍ കത്തി നശിച്ചു.കഴിഞ്ഞ ദിവസമാണ് 37 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമടങ്ങുന്ന സംഘം രണ്ടു ദിവസത്തെ പഠനയാത്രക്ക് കുറ്റൂരില്‍ നിന്നും പുറപ്പെട്ടത്. യാത്ര കഴിഞ്ഞ് മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്.
 ഓള്‍ഡ് ഗോവയുടെ അടുത്തുള്ള സാഖേലി എന്ന സ്ഥലത്തു വെച്ചാണ് തീപിടിച്ചത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍.40 പി.37 27 നമ്ബര്‍ സ്വകാര്യ ടൂറിസ്റ്റ് ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു.ബസിന്റെ പിൻഭാഗത്തെ സ്പീക്കറില്‍ ഷോട്ട് സര്‍ക്യൂട്ട് സംഭവിച്ചതാണ് തീപിടിത്തത്തിന് കാരണമായത്.സംഭവം കണ്ട ഉടന്‍ വിദ്യാര്‍ഥികളും അധ്യാപകരും ബസ് ജീവനക്കാരും ഇറങ്ങി ഓടിയതിനാല്‍ ദുരന്തം വഴിമാറുകയായിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version