കുതിരാനിലെ രണ്ടാമത്തെ തുരങ്ക പാതയും പൂർത്തിയാകുന്നു

തൃശൂർ:കു​തി​രാ​ൻ പ​ടി​ഞ്ഞാ​റെ തു​ര​ങ്ക​മു​ഖ​ത്തെ പാ​റ​പൊ​ട്ടി​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യി. പാ​റ​ക​ള്‍ പൊ​ട്ടി​ച്ചു നീ​ക്കി​യ​ഭാ​ഗം നി​ര​പ്പാ​ക്കു​ന്ന പ​ണി​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.ജ​നു​വ​രി ഏ​ഴി​ന് ആ​രം​ഭി​ച്ച പാ​റ​പൊ​ട്ടി​ക്ക​ല്‍ മൂ​ന്നു മാ​സം കൊ​ണ്ടാ​ണു പൂ​ര്‍​ത്തി​യാ​യ​ത്.​
 പാ​റ​പൊ​ട്ടി​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യ​തോ​ടെ പ്ര​ധാ​ന​പാ​ത​യു​ടെ പ​ണി​ക​ള്‍ വേ​ഗ​ത​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു ക​ന്പ​നി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.നി​ല​വി​ല്‍ വ​ഴു​ക്കും​പാ​റ​യി​ല്‍ നി​ന്നു​ള്ള ഒ​ന്പ​തു മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ന്‍റെ പ​ണി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ര്‍​മാ​ണ​വും ഇതോടൊപ്പം ന​ട​ക്കു​ന്നുണ്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version