IndiaNEWS

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി സം​സ്ഥാ​ന​ങ്ങ​ൾ‌

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി ഡെല്‍ഹി ഉള്‍പ്പടെ കൂടുതല്‍ സം​സ്ഥാ​ന​ങ്ങ​ൾ‌. പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കി​ല്ലെ​ന്ന് ഡ​ല്‍​ഹി സ​ർ​ക്കാ​ർ. നേ​ര​ത്തെ മാ​സ്ക് ധ​രി​ക്കാ​തി​രു​ന്നാ​ൽ 500 രൂ​പ പി​ഴ ചു​മ​ത്തി​യി​രു​ന്നു.

ലെ​ഫ്റ്റ​ന​ന്റ് ഗ​വ​ര്‍​ണ​ര്‍ അ​നി​ല്‍ ബൈ​ജാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി (ഡി​ഡി​എം​എ) യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് വ​രു​ത്തി​യെ​ങ്കി​ലും മാ​സ്ക് ധാ​ര​ണം തു​ട​ര​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചു.

പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​മ​വും തു​ട​രും എന്നും തീരുമാനിച്ചു. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ പ​ങ്കെ​ടു​ത്തു.

Back to top button
error: