CrimeKeralaNEWS

സിബിഐ അന്വേഷണം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചേക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍

പാ​ല​ക്കാ​ട്ട് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഞ്ജി​ത് കൊ​ല്ല​പ്പെ​ട്ട കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റി​യാ​ല്‍ നി​ല​വി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം കി​ട്ടാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ കു​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ഞ്ജി​ത്തി​ന്‍റെ ഭാ​ര്യ അ​ര്‍​ഷി​ക ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​നാ​യി ജ​സ്റ്റീ​സ് കെ. ​ഹ​രി​പാ​ല്‍ മാ​റ്റി.

2021 ന​വം​ബ​ര്‍ 15നാ​ണ് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ സ​ഞ്ജി​ത് കൊ​ല്ല​പ്പെ​ട്ട​ത്. എ​സ്ഡി​പി​ഐ ക്കാ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. കേ​സി​ല്‍ ആ​കെ 20 പ്ര​തി​ക​ളാ​ണു​ള​ള​ത്. ഇ​തി​ല്‍ 11 പേ​ര്‍ അ​റ​സ്റ്റി​ലാ​യി. <span;>കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ള്‍ ന​ല്‍​കി​യ ജാ​മ്യ ഹ​ര്‍​ജി​ക​ള്‍ അ​ടു​ത്ത​യാ​ഴ്ച ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ ന​യ്ക്കെ​ത്തും.

കേ​സി​ല്‍ ഇ​തി​നോ​ട​കം പോ​ലീ​സ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കി​യെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. കേ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​നി​രി​ക്കെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു കൈ​മാ​റ​ണ​മെ​ന്ന ആ​വ​ശ്യം നീ​തി​യു​ടെ താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് ഹ​ര്‍​ജി​ക്കാ​രി പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Back to top button
error: