സിനിമാ-സീരിയൽ നടി സോണിയ ഇനി മുതൽ മുൻസിഫ് മജിസ്‌ട്രേറ്റ്

തിരുവനന്തപുരം: സിനിമയിലും സീരിയലുകളിലുമായി ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി സോണിയ ഇനിമുതൽ മുൻസിഫ് മജിസ്ട്രേറ്റ്.

കാര്യവട്ടം ക്യാമ്പസിലെ എൽ.എൽ.എം വിദ്യാർഥിയായിരുന്നു സോണിയ.
വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് താരത്തിന് മുൻസിഫ് മജിസ്ട്രേറ്റായി നിയമനം ലഭിച്ചത്.

ഡിഗ്രിയും പി.ജിയും ഫസ്റ്റ് ക്ലാസോടെയാണ് പാസായത്. ടെലിവിഷൻ അവതാരകയായി മലയാളിയുടെ സ്വീകരണ മുറിയിൽ എത്തിയ സോണിയ പിന്നീട് സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി. ‘വാടകയ്ക്ക് ഒരു ഹൃദയം’ എന്ന പരമ്പരയിലായിരുന്നു ആദ്യം വേഷമിട്ടത്.

‘അത്ഭുതദ്വീപ്’ എന്ന സിനിമയിൽ അഞ്ച് രാജകുമാരിമാരിൽ ഒരാളായി മികച്ച അഭിനമാണ് സോണിയ കാഴ്ചവച്ചത്. ദിലീപ് ചിത്രമായ ‘മൈ ബോസി’ൽ മമ്തയുടെ സുഹൃത്തായും എത്തി. ‘കുഞ്ഞാലി മരക്കാർ’, ‘മംഗല്യപ്പട്ട്’, ‘ദേവീ മാഹാത്മ്യം’ എന്നിവയാണ് സോണിയ വേഷമിട്ട സീരിയലുകൾ. അൻപതോളം സീരിയലുകളിലും നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട് താരം.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. തിരഞ്ഞെടുപ്പിലൂടെയാണ് സോണിയ സംഘടനയുടെ നേതൃനിരയിലെത്തിയത്. ബിസിനസുകാരനായ ഭർത്താവ് ബിനോയ് ഷാനൂർ കോൺഗ്രസ് നേതാവാണ്.
ബിനോയ് സോണിയ ദമ്പതികളുടെ ഏകമകളായ അൽ ഷെയ്ഖ പർവീനും കലാകാരിയാണ്. ‘അമ്മ’, ‘ആർദ്രം’, ‘ബാലാമണി’ എന്നീ സീരിയലുകളിൽ ബാലതാരമായി ഷെയ്ഖ പർവീൻ അഭിനയിച്ചിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version