സ്വതന്ത്രലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്‌ രാജ്യം ഇപ്പോൾ നേരിടുന്നത് : സീതാറാം യെച്ചൂരി

മധുരയിൽ പാർടി തമിഴ്‌നാട്‌ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സീതാറാം യെച്ചൂരി. സ്വതന്ത്രലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്‌ രാജ്യം ഇപ്പോൾ നേരിടുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും മൗലികാവകാശങ്ങളും കോർപറേറ്റ്‌–വർഗീയ കൂട്ടുകെട്ടിൽ കേന്ദ്രസർക്കാർ ഇല്ലാതാക്കിയെന്ന്‌ യെച്ചൂരി പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സർക്കാർ ആർഎസ്‌എസിന്റെ ഹിന്ദുത്വ അജൻഡയും ഒപ്പം വിനാശകരമായ ഉദാരവൽക്കരണനയങ്ങളും നടപ്പാക്കുന്നു.

സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗം യു വാസുകി അധ്യക്ഷയായി. സ്വാഗതസംഘം ചെയർമാൻ സു വെങ്കിടേശൻ എംപി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈകിട്ട് ചുവപ്പ് വോളന്റിയർ മാർച്ച് പൊളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.

പൊതുസമ്മേളനം യെച്ചൂരി ഉദ്ഘാടനംചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി എന്നിവർ സംസാരിച്ചു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version