പൂര്‍ണ ഗര്‍ഭിണിയായ ആടിനെ ലൈംഗികായി ഉപദ്രവിച്ചു കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ പിടിയിൽ

കാഞ്ഞങ്ങാട്: പൂര്‍ണ ഗര്‍ഭിണിയായ ആടിനെ ലൈംഗികായി ഉപദ്രവിച്ചു കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍.മൂന്നു പേര്‍ ചേര്‍ന്നാണ് ആടിനെ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു.കാഞ്ഞങ്ങാട് പട്ടണത്തിലാണ് സംഭവം.

കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന ആടിനു നേരെയാണ് ലൈംഗിക ആക്രമണം ഉണ്ടായത്.ആട് നാലു മാസം ഗര്‍ഭിണിയായിരുന്നു. ഹോട്ടലിലെ തൊഴിലാളി സെന്‍തില്‍ ആണ് പിടിയിലായത്.മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഹോസ്ദുര്‍ഗ് പൊലീസ് പറഞ്ഞു.ഗര്‍ഭിണിയായ ആട് ചത്ത നിലയില്‍ ആയിരുന്നു.

 

ഇന്നലെ രാത്രി ഒന്നരയോടെ ഹോട്ടലിനു പിന്നില്‍ നിന്ന് അസ്വാഭാവിക ശബ്ദം കേട്ട് മറ്റു തൊഴിലാളികള്‍ പരിശോധിക്കുകയായിരുന്നു. വളര്‍ത്തിയിരുന്ന മൂന്ന് ആടുകളെയും കെട്ടിയിരുന്നത് ഇവിടെയായിരുന്നു. തൊഴിലാളികള്‍ എത്തിയതോടെ മൂന്നു പേര്‍ മതില്‍ ചാടിക്കടന്ന് ഓടാന്‍ ശ്രമിച്ചു. സെന്‍തിലിനെ അവര്‍ പിടികൂടി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version