റെയില്‍വെ ട്രാക്കില്‍ തടഞ്ഞുനിർത്തി സ്വര്‍ണ്ണ മാലയും മൊബൈല്‍ ഫോണും തട്ടിയെടുത്തു; രണ്ടു പേർ അറസ്റ്റിൽ 

കോഴിക്കോട്: ക്രൌണ്‍ തിയേറ്ററിനു സമീപം റെയില്‍വെ ട്രാക്കില്‍ വെച്ച്‌ മധ്യവയസ്കന്റെ സ്വര്‍ണ്ണ മാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ.
വെള്ളിപറമ്ബ് സ്വദേശിയായ ജിമ്നാസ് (32), കുറ്റിക്കാട്ടൂര്‍ മാണിയമ്ബലം ജുമാ മസ്ജിദിനു സമീപം വാടകയ്ക്ക് താമസിക്കുന്ന അജ്മല്‍ നിയാസ് എന്ന അജു,(26) എന്നിവരാണ്‌ പിടിയിലായത്. കുരുവട്ടുര്‍ സ്വദേശിയുടെ മൂന്നു പവന്‍റെ സ്വര്‍ണ്ണ മാലയും 60,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് പ്രതികള്‍ തട്ടിയെടുത്തത്. കോഴിക്കോട് ടൗണ്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version