IndiaNEWS

രാജ്യത്ത് പെട്രോള്‍ വില ഇന്നും കൂട്ടി, ഒരാഴ്ച കൊണ്ട്ഒരു ലിറ്റര്‍ പെട്രോളിന് ആറ് രൂപ 10 പൈസയും ഡീസലിന് അഞ്ച് രൂപ 86 പൈസയും വർധിപ്പിച്ചു

രാജ്യത്ത് പെട്രോള്‍ വില ഇന്നും കൂട്ടി.പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഒരാഴ്ച കൊണ്ട്ഒരു ലിറ്റര്‍ പെട്രോളിന് ആറ് രൂപ 10 പൈസയും ഡീസലിന് അഞ്ച് രൂപ 86 പൈസയും കൂട്ടി. കഴിഞ്ഞ ചൊവ്വാഴ്ച മുതലായിരുന്നു രാജ്യത്ത് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധന വില കൂട്ടിയത്. ഇന്നലെ പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് കൂട്ടിയത്.

5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 4 മുതൽ വില വർധിപ്പിക്കുന്നത് നിർത്തിവെച്ചിരുന്നു. ഈ കാലയളവിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വർധിച്ചത്. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാല് ദിവസത്തിനിടെയുള്ള മൂന്നാമത്തെ ഇന്ധനവില വർധനവാണ് കഴിഞ്ഞ ദിവസമുണ്ടായത്.

അതേസമയം, റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

Back to top button
error: