Kerala

ദേവികുളം എംഎൽഎയെ മർദിച്ച സംഭവം; എസ്ഐക്ക് സ്ഥലം മാറ്റം

ദേവികുളം: മൂന്നാറില്‍ പണിമുടക്കിമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ദേവികുളം എം എല്‍ എ രാജയെ കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. മൂന്നാർ എസ്ഐ സാഗറിനെ ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കാണ് സ്ഥലം മാറ്റിയത്. എസ്പിയുടെതാണ് ഉത്തരവ്. ഇന്നലെ ഉച്ചയ്ക്കാണ് പണിമുടക്ക് പ്രതിഷേധത്തിനിടെ എസ് ഐ എംഎൽഎയെ മർദ്ദിച്ചത്.

പൊതുയോഗം നടക്കുന്നതിന് മുന്നില്‍ നില്‍ക്കുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമായി പൊലീസ് ഉദ്യോഗസ്ഥന്‍ വാക്കേറ്റം നടത്തുകയായിരുന്നു. തുടര്‍ന്ന് പിന്നാലെയെത്തിയ എസ് ഐ സാഗര്‍ പ്രവര്‍ത്തകരെ തള്ളിമാറ്റി. ഇത് തടയുന്നതിനെത്തിയ എം എല്‍ എയ്ക്കും മര്‍ദ്ദന മേല്‍ക്കുകയായിരുന്നു.

സംഭവത്തില്‍ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ടാണ് സി പി  എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശി രംഗത്തെത്തിയിരുന്നു. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും കെ വി ശശി പറഞ്ഞു. രണ്ട് ദിവസമായിട്ട് ഇടുക്കിയില്‍ നടക്കുന്ന പണിമുടക്ക് സമാധാനപരമായിട്ടാണ് മുമ്പോട്ട് പോയത്. ഒരിടത്തും ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ല. മൂന്നാറില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മാത്രമാണ് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷത്തില്‍ സി പി എം ജില്ലാ കമ്മറ്റി അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനും, എസ് ഐയ്ക്കുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും സി പി  എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Back to top button
error: