NEWS

ജോസഫിന്റെ ഏദൻ തോട്ടം

കോഴിക്കോട്: തെക്ക് കിഴക്കന്‍ ഏഷ്യയിലും ഓസ്ട്രേലിയയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും കണ്ടുവരുന്ന ഗാക് പഴം  കോഴിക്കോടന്‍ മണ്ണിലും വിളയിച്ച് ജോസഫ് എന്ന കർഷകൻ.
കോടഞ്ചേരി ആലക്കല്‍ ജോസഫിന്റെ തോട്ടത്തിലാണ് പരീക്ഷണാര്‍ത്ഥം നട്ട വിത്ത്, മുളച്ച്‌ വളര്‍ന്ന് കായ്ച്ചത്. യൂട്യൂബില്‍ വീഡിയോ കണ്ടാണ് ഗാകിനോട് ജോസഫിന് ഇഷ്ടം തോന്നിയത്. പക്ഷേ, വിത്ത് എവിടെ നിന്ന് കിട്ടുമെന്നായി ആലോചന. ഒടുവില്‍ വീഡിയോ ചെയ്ത യൂട്യൂബറെ വിളിച്ച്‌ ഓണ്‍ലൈനില്‍ വിത്ത് വരുത്തിച്ചാണ് പരീക്ഷണത്തിന് ഇറങ്ങിയത്. ആറുമാസം മുമ്ബ് നട്ട വിത്തുകളാണ് ഇപ്പോള്‍ കായ്ച്ചു നില്‍ക്കുന്നത്. പൂര്‍ണമായും ജൈവരീതിയിലായിരുന്നു കൃഷി. വള്ളിച്ചെടിയുടെ വര്‍ഗത്തില്‍ പെടുന്നതാണ് ഗാകും. ഏറെ ഔഷധ ഗുണമുള്ള പഴത്തിന് അവോക്കാഡോ പഴത്തിന് സമാനമായ രുചിയാണെങ്കിലും നേരിയ മധുരവുമുണ്ട്. കിലോയ്ക്ക് 1000 രൂപ വരെ വിലയുണ്ടെന്നാണ് ജോസഫ് പറയുന്നത്. ജ്യൂസുണ്ടാക്കി കഴിക്കുന്നതിന് പുറമെ പച്ച ഗാക് കറിയാക്കിയും തോരന്‍ ഉണ്ടാക്കിയും കഴിക്കാം.
തന്റെ ഒരേക്കര്‍ സ്ഥലത്ത് മാങ്കോസ്റ്റിന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, സാംബോള്‍, പീനട്ട്, മട്ടോവ, സ്റ്റാര്‍ഫ്രൂട്ട് തുടങ്ങി 15 ഓളം വിദേശ പഴങ്ങളും ജോസഫ് വിളയിച്ചിട്ടുണ്ട്.

Back to top button
error: