പണിമുടക്കിൽ  ലുലു മാൾ തുറന്നു എന്ന വ്യാജ പ്രചരണം നിഷേധിച്ച്‌ അധിക്യതർ

പണിമുടക്കിൽ തിരുവനന്തപുരം ലുലു മാൾ തുറന്നു എന്ന വ്യാജ പ്രചരണം നിഷേധിച്ച്‌ ലുലു മാൾ അധിക്യതർ. ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക്‌ വാർത്ത സംബന്ധിച്ച്‌ യൂണിയന്‌ ഉത്തരവാദിത്തമില്ലെന്നും നേതാക്കൾ അറിയിച്ചു. പണിമുടക്കിനോട്‌ സഹകരിക്കാനാണ്‌ തീരുമാനിച്ചതെന്നും പത്ര വാർത്ത സംബന്ധിച്ച്‌ അറിവില്ലെന്നുമാണ്‌ മാൾ അധികൃതരുടെ വാദം.

രണ്ട് ദിവസങ്ങളിലായി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ നിന്ന് ലുലു മാളിനെ ഒഴിവാക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന ആരോപണങ്ങളെയാണ് അധിക്യതർ തള്ളിയത്. പണിമുടക്കിൽ ലുലു മാൾ തുറന്ന് പ്രവർത്തിച്ചിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ,ജോയ് സദാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ദേശീയ പണിമുടക്കിൽ ലുലു മാളിനെ മാത്രമായി ഇളവ്‌ നൽകാൻ തീരുമാനമില്ലെന്ന്‌ സംയുക്ത ട്രേഡ്‌ യൂണിയൻ ജില്ലാ സമിതി അറിയിച്ചു. പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, കൊവിഡ് പ്രതിരോധ പ്രവർത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയ്‌ക്ക്‌ മാത്രമാണ്‌ ഇളവ്‌ പ്രഖ്യാപിച്ചത്‌.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version