NEWS

എഞ്ചിനീയർമാരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള വിത്യാസം എന്താണെന്ന് അറിയാമോ?

കെ-റെയിൽ വിവാദം ദിവസത്തിനു ദിവസം കത്തിക്കയറുകയാണ്.ഭിന്നിച്ചു നിന്നിരുന്ന കോൺഗ്രസ് പോലും ഇതിന്റെ പേരിൽ ഒന്നിച്ചു കഴിഞ്ഞു.ഇന്ത്യൻ റെയിൽവേയുടെ ഇന്നത്തെ അവസാന വാക്കായ ഇ ശ്രീധരൻ പോലും കെ -റയിലിനെ തള്ളിപ്പറഞ്ഞു മുൻപന്തിയിലുണ്ട്.അതിനായി അങ്കമാലിയിലെ പ്രധാനമന്ത്രിയുടേത് മാത്രമല്ല പാലക്കാട്ടെ മുഖ്യമന്ത്രിയുടെ ഓഫീസ് വരെയും അദ്ദേഹം പൂട്ടുകയും ചെയ്തു.കെ-റയിൽ എന്നാൽ കൊങ്കൺ റെയിൽവേ അല്ലെന്നും  സഹ്യപർവ്വതം ഒന്നാകെ വെട്ടിപ്പൊളിച്ചതുപോലെയല്ല കെ-റയിലിന്റെ നിർമ്മാണമെന്നും അതിനാൽ ഇത് എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ആവർത്തിച്ചു പറയുന്നു.
കോട്ടിട്ട മാധ്യമ പ്രവർത്തകരുടെ നാലാം തൂണായ ചാനലുകൾ ശ്രീധരനെന്ന തൂണിൽ ചാരി ആഴ്ചകളായി കെ-റയിലിനെ വച്ച് അന്തിക്കച്ചവടവും നടത്തി എരിതീയിൽ എണ്ണയൊഴിച്ച് അപ്പങ്ങൾ എമ്പാടും ചുട്ടുകൊണ്ടുമിരിക്കുന്നു. പക്ഷെ
കൊച്ചി മെട്രോ റെയിലിന്റെ ആ ചരിഞ്ഞ തൂണിനെ പറ്റി ഏതെങ്കിലും ചാനൽ ഇത്രയും ദിവസമായി ചർച്ച നടത്തിയോ….? കെ റെയിലിന്റെ അതിർത്തി കുറ്റി കേരളത്തിന്റെ അന്ത്യക്കുറ്റിയാണെന്നും പറഞ്ഞ്  ഇന്നേക്ക് പതിനൊന്നാം ദിവസവും തകൃതിയായി ചാനലിൽ ചർച്ചയോട് ചർച്ച നടക്കുമ്പോൾ ഒരു കാര്യം ഇവിടെ അറിയാതെ പോകരുത്…!! മെട്രോ ശീധരേട്ടന്റെ കാഞ്ഞ ബുദ്ധി !!! ഇതാണ് ഒരുപാട് മാധ്യമപ്രവർത്തകരും ഒരു എഞ്ചിനീയറും തമ്മിലുള്ള വ്യത്യാസം!!!!

Back to top button
error: