NEWS

മീന്‍ തലക്കറി ഉണ്ടാക്കാം

ആവശ്യമായ സാധനങ്ങള്‍

മീന്‍ തല – 1 കിലോ
(വലിയ മീനിന്റെ തല)
വെളിച്ചെണ്ണ – 5 ടീസ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
ഉലുവ – 1 ടീസ്പൂൺ
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – 12 അല്ലി
പച്ചമുളക് – 4 എണ്ണം
ചുവന്നുള്ളി – 5 എണ്ണം
മഞ്ഞള്‍പ്പൊടി – 2 നുള്ള്
മുളകുപൊടി – 4 ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്

വെള്ളം – ആവശ്യത്തിന് കുടംപുളി – 4 എണ്ണം
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം മീന്‍ തല നന്നായി കഴുകി വൃത്തിയാക്കുക. അതിനുശേഷം ചീനച്ചട്ടി(മൺചട്ടി ആണെങ്കിൽ കൂടുതൽ രുചികരമായിരിക്കും) അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക, അതിനു ശേഷം കടുകു പൊട്ടിക്കുക,പിന്നെ ഉലുവ ഇട്ടു മൂപ്പിക്കുക, അതിനു ശേഷം ഇഞ്ചി ,വെളുത്തുള്ളി,പച്ചമുളക് എന്നിവ  ഓരോന്നായി ഇട്ടു മൂപ്പിക്കുക.പിന്നെ കറിവേപ്പില മൂപ്പിക്കുക, അതിനു ശേഷം ചുവന്നുള്ളി ഇടുക,ചുവന്നുള്ളി മൂത്തുവരുമ്പോൾ അതിലേയ്ക് മഞ്ഞൾപൊടിയും മുളക് പൊടിയും ചേർക്കാം,ഈ മസാല മൂത്തുവരുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും കുടംപുളിയും ചേർക്കാം,ഈ വെള്ളം തിളച്ചു വരുമ്പോൾ അതിലേയ്ക്ക് ഉപ്പ് പാകത്തിന് ചേർക്കുക.അതിനുശേഷം ഇതിലേയ്ക്ക് കഴുകി വൃത്തിയാക്കിയ മീൻതല ചേർക്കാം,എന്നിട്ട് അടച്ചു വെച്ച് വേവിക്കുക, മീൻ തല ഇടയ്ക്ക് മറിച്ചിട്ടു കൊടുക്കണം.മീൻതല നന്നായി വെന്തു കഴിഞ്ഞാൽ തീ അല്പം കുറച്ചു വെച്ച് ചാർ പറ്റിച്ചെടുക്കണം.ചാർ പറ്റിവന്നാൽ കുറച്ചു പച്ചവെളിച്ചെണ്ണ ഒഴിച്ച് വാങ്ങാം,(ഇത് തലേ ദിവസം ഉണ്ടാക്കി വെച്ച് പിറ്റേ ദിവസം എടുത്താൽ കൂടുതൽ രുചികരമായിരിക്കും)

Back to top button
error: