ജനം ടിവി എംഡിയും സിഇഒയുമായ ജി.കെ പിള്ള അന്തരിച്ചു

പാലക്കാട്: ജനം ടിവി എംഡിയും സിഇഒയുമായ ജി.കെ പിള്ള അന്തരിച്ചു. 71 വയസ്സായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം.
കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. മാനേജ്‌മെന്‍റ് വിദഗ്ധനും സാമൂഹിക പ്രവര്‍ത്തകനുമായ അദ്ദേഹം ആര്‍എസ്‌എസ് പാലക്കാട് നഗര്‍ സംഘചാലക്, സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version