മൂകാംബിക ക്ഷേത്രത്തിൽ ടിപ്പുവിന്റെ പേരിലുള്ള സലാം മംഗളാരതി നിർത്തണമെന്ന് സംഘപരിവാർ.എന്താണ് സലാം മംഗളാരതി ?

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി ടിപ്പു സുല്‍ത്താന്റെ പേരില്‍ നടത്തുന്ന പൂജ ‘സലാം മംഗളാരതി’ അവസാനിപ്പിക്കണമെന്ന് സംഘപരിവാര്‍.ടിപ്പുവിനോടുള്ള ആദരസൂചകമായി ദിവസവും വൈകിട്ട് നടത്തുന്ന പൂജ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ക്ഷേത്ര കമ്മിറ്റിക്കും മന്ത്രി ശശികല ജൊല്ലെക്കും കത്ത് നല്‍കി.പാഠപുസ്തകത്തില്‍ ടിപ്പുവിനെ കുറിച്ചുള്ള ഭാഗം നീക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നാലെയാണ് മതസൗഹാര്‍ദത്തിന്റെ പ്രതീകമായ പൂജ ഒഴിവാക്കുന്നത്. 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version