NEWS

മോരിന്റെ ഗുണങ്ങളും സംഭാരവും 

പ്രതിരോധശേഷിയും ഊര്‍ജവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മോര്. ഇതില്‍ ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്.വൈറ്റമിന്‍ എ, കെ, ഇ, സി, തയാമിന്‍, റൈബോഫ്‌ളേവിന്‍, നിയാസിന്‍, സിങ്ക്, അയണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
 

കൊഴുപ്പ് തീരെയടങ്ങാത്ത പാനീയമെന്ന ഗുണം കൂടി ഇതിനുണ്ട്. തൈര് കഴിച്ചാല്‍ തടിയ്ക്കുമെന്ന് പേടിച്ച്‌ തൈരു കഴിയ്ക്കാതിരിക്കുന്നവര്‍ക്ക് കുടിയ്ക്കാന്‍ പറ്റിയ പാനീയമാണ് മോര്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും മോര് നല്ലതാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഇതിന് കഴിയും.

 

പുളിച്ച തൈരില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാണ്. കാല്‍സ്യം എല്ലുകളുടേയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്.വയറ്റിലെ ഗ്യാസ്, അസിഡിറ്റി എന്നിവ അകറ്റാന്‍ പറ്റിയ ഒരു പാനീയമാണ് സംഭാരം.

 

തൈര് വെള്ളം ചേർത്തു നേർപ്പിക്കുക. പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇവ ചതച്ചുചേർത്ത് ഇളക്കുക.(ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക) നാച്ചുറൽ ഡ്രിങ്ക് സംഭാരം റെഡി.

Back to top button
error: