Kerala

എം.ജി. സർവ്വകലാശാല കലോത്സവം ഏപ്രിൽ 1 മുതൽ 5 വരെ

 

പത്തനംതിട്ട: എം.ജി. സർവ്വകലാശാല കലോത്സവം ഏപ്രിൽ 1 മുതൽ 5 വരെ നടക്കും. ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുവരെ പത്തനംതിട്ട നഗരത്തില്‍ നടക്കുന്ന കലോത്സവത്തില്‍ പതിനായിരത്തോളം യുവപ്രതിഭകള്‍ പങ്കെടുക്കും.

പത്തനംതിട്ട നഗരത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന ഏഴ് വേദികളിലാണ് മത്സരങ്ങള്‍. ഉദ്ഘാടന ദിവസം രാത്രി എട്ടിന് വേദികളില്‍ മത്സരങ്ങള്‍ ആരംഭിക്കും.

ജില്ലാ സ്റ്റേഡിയമാണ് പ്രധാന വേദി. ഇവിടെ 2000 പേര്‍ക്ക് ഇരിക്കാനാവുന്ന പന്തല്‍ ക്രമീകരിച്ചു. റോയല്‍ ഓഡിറ്റോറിയമാണ് രണ്ടാമത്തെ വേദി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും നിന്നുള്ള 300 കോളേജുകളിലെ പ്രതിഭകളാണ് എത്തുക.

ഏപ്രില്‍ ഒന്നിന് വൈകിട്ട് മൂന്നിന് പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. അഞ്ചിന് ജില്ലാ സ്റ്റേഡിയത്തില്‍ ഉദ്ഘാടന സമ്മേളനം നടക്കും. ചലച്ചിത്രതാരം നവ്യ നായര്‍, സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി, ചലച്ചിത്ര താരം ആന്റണി വര്‍ഗീസ് പെപ്പെ, അനശ്വര രാജന്‍, ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന്‍, സംവിധായകന്‍ എബ്രിഡ് ഷൈന്‍, നടന്‍ കൈലാഷ് എന്നിവരുള്‍പ്പെടുന്ന വന്‍നിര സമ്മേളനങ്ങളില്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍പേഴ്സണ്‍ മന്ത്രി വീണാ ജോര്‍ജ്, സംഘാടകസമിതി വര്‍ക്കിങ് ചെയര്‍മാന്‍ റോഷന്‍ റോയി മാത്യു, ജനറല്‍ കണ്‍വീനര്‍ ശരത് ശശിധരന്‍, യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ വസന്ത് ശ്രീനിവാസന്‍, ജനറല്‍ സെക്രട്ടറി പി എസ് വിപിന്‍ എന്നിവർ പങ്കെടുത്തു.

Back to top button
error: