NEWS

ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍  ബാധ്യസ്ഥം; നർത്തകിയെ ഒഴിവാക്കിയതിൽ വിവാദം വേണ്ട:കൂടല്‍മാണിക്യ ക്ഷേത്രം ഭാരവാഹികൾ

ഹിന്ദുവാണെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ അവസരം നിഷേധിച്ചെന്ന് ആരോപിച്ച നര്‍ത്തകിയായ മന്‍സിയ വി പിയ്ക്ക് മറുപടിയുമായി ക്ഷേത്രം ഭാരവാഹികൾ.
നിലവിലെ ക്ഷേത്ര നിയമമനുസരിച്ച്‌ അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ല. ഈ കലാകാരിക്ക് പരിപാടി അവതരിപ്പിക്കാന്‍ പറ്റാത്തതില്‍ ദുഃഖമുണ്ട്. പക്ഷെ നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ഭരണസമിതി ബാധ്യസ്ഥമാണെന്നും ക്ഷേത്രം ഭാരവാഹി പ്രദീപ് മേനോന്‍ പറഞ്ഞു.
പത്രത്തില്‍ പരസ്യം നല്‍കിയാണ് കലാപരിപാടികള്‍ ക്ഷണിച്ചത്. പത്ര പരസ്യത്തില്‍ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പറഞ്ഞിരുന്നതാണ്. ക്ഷേത്രമതിലിനകത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് പരിപാടികള്‍ നടത്തുന്നത്. അവിടെ തന്നെയാണ് കൂത്തമ്ബലവും സ്ഥിതിചെയ്യുന്നത്.ക്ഷേത്ര മതില്‍ക്കെട്ടിന് ഉളളിലായതിനാലാണ് മന്‍സിയയെ പരിപാടിയില്‍ നിന്നൊഴിവാക്കിയതെന്നും കൂടല്‍മാണിക്യ ക്ഷേത്രം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പറഞ്ഞു

Back to top button
error: