NEWS

വാട്സ് ആപ്പിൽ ഇനി 2 ജിബി ഫയലുകൾ വരെ അയക്കാം

വാട്സ്‌ആപ്പ് അതിന്റെ ഉപയോക്താക്കള്‍ക്കായി നിരവധി പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും കൊണ്ടുവരുന്നുണ്ട്.നിലവില്‍ വാട്സ്‌ആപ്പില്‍ അയക്കുന്ന മീഡിയ ഫയലുകള്‍ക്ക് നിശ്ചിത എംബി എന്ന ലിമിറ്റ് ഉണ്ട്. എന്നാല്‍ ഇത് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്‌ആപ്പ്. ഒരു സിനിമ പോലും അയക്കാന്‍ പറ്റുന്ന രീതിയിലേക്കാണ് പുതിയ പരീക്ഷണം വരുന്നത്. 2 ജിബി വരെ അയക്കാന്‍ സാധിക്കുന്ന വിധത്തില്‍ വാട്സ്‌ആപ്പിനെ മാറ്റിയെടുത്താണ് ഈ ടെസ്റ്റിങ് നടത്തുന്നത്.

 വാട്സ്‌ആപ്പിന്റെ ഏറ്റവും വലിയ എതിരാളിയായ ടെലഗ്രാം കഴിഞ്ഞ രണ്ട് വര്‍ഷമായി 2 ജിബി വരെ സൈസുള്ള മീഡിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ടെലിഗ്രാം ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്.അതുകൊണ്ട് തന്നൊയായിരിക്കണം വാട്സ്‌ആപ്പ് ഈ പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്.

Back to top button
error: