NEWS

കേരളമാണോ ഉത്തർപ്രദേശാണോ കടത്തിൽ മുന്നിൽ

ഴിഞ്ഞ കുറെ ദിവസങ്ങളായുള്ള ചർച്ചയാണ് കേരളമാണോ യുപിയാണോ ഏറ്റവും കൂടുതൽ കടമുള്ള സംസ്ഥാനമെന്ന്.അതിനു കാരണം കടത്തിന്റെ കണക്കിൽ യുപി ഒന്നാം സ്ഥാനത്തും കേരളം ഒൻപതാം സ്ഥാനത്തും വന്നതായുള്ള ചില വാർത്തകളായിരുന്നു.അത് ശരിയാണോയെന്ന് നമുക്കൊന്ന് നോക്കാം.

ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം കിട്ടണമെങ്കില്‍ ഓരോ രാജ്യത്തിന്റെയും വരുമാനം(( GDP) നിര്‍ണയിച്ചശേഷം അതിനെ ആ രാജ്യത്തെ ജനങ്ങളുടെ സംഖ്യ കൊണ്ട് ഹരിച്ചാല്‍ മതി. അപ്പോള്‍ ഒരാളുടെ സാമ്ബത്തികശേഷിയും ആ രാജ്യത്തെ ജീവിതനിലവാരവും കിട്ടും..(( Per capita GDP ) അങ്ങനെ ഒരു സൂചിക ഉണ്ടാക്കിയാല്‍ ആ പട്ടിക ഇങ്ങനെ വരും.

1.ലക്‌സംബര്‍ഗ്

2.സിംഗപ്പൂര്‍

3.അയര്‍ലന്‍ഡ്

4.ഖത്തര്‍

5.സ്വിറ്റ്‌സര്‍ലണ്ട്

6.നോര്‍വേ

7.അമേരിക്ക

ചൈന 77, ഇന്ത്യ 128.

ഇനി ഇതുപോലെ ഇന്ത്യന്‍ സ്‌റ്റേറ്റുകള്‍ എടുക്കാം ഇവിടെ കുറേ കൂടി നല്ല ഒരു സൂചകം എന്നു പറയുന്നത് ആളോഹരി കടം എടുക്കുക എന്നുള്ളതാണ്… ഉത്തര്‍പ്രദേശിലെ കടം 6.89 ലക്ഷം കോടിയാണ്.ജനസംഖ്യ 20 കോടി അപ്പോ ആളോഹരി കടം എന്നത് 32000 രൂപയാണ്.. കേരളത്തിന്റെ കടം 3.29 ലക്ഷം കോടിയാണ് ജനസംഖ്യ 3.59 കോടി മാത്രം.. അപ്പൊ ആളോഹരി കടം എന്നത് 91,000 രൂപ.. !!

 

അധികം വരുമാനം ഉള്ളവന് അധികം കടം എടുക്കുവാനും സ്വാതന്ത്ര്യമുണ്ട്..അങ്ങനെയാണ് കടവും വരുമാനവും തമ്മിലുള്ള ഒരു അനുപാത റേഷ്യോ അനുസരിച്ചുള്ള സൂചിക നിലവില്‍ വന്നത്..(Debt- GSDP ).

കടം വരുമാനത്തിന് 40 ശതമാനത്തില്‍ മുകളില്‍ ഒരു കാരണവശാലും അധികരിച്ചു കൂടാ എന്നാണ് ഈ റേഷ്യോയുടെ ഒരു അടിസ്ഥാനം.. ഈ റേഷ്യോ പ്രകാരം സംസ്ഥാനങ്ങളെ തരം തിരിച്ചാല്‍

1.പഞ്ചാബ് 53.3 %

2.രാജസ്ഥാന്‍ 39.8 %

3. വെസ്റ്റ് ബംഗാള്‍ 38.8 %

4. കേരളം 38.3%

5.ആന്ധ്ര പ്രദേശ് 37.6 %

അങ്ങനെ പോകും കണക്ക്.അതായത്  കേരളം കടത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്താണെന്ന് !! യു.പി  കേരളത്തെക്കാള്‍ എത്രയോ താഴെയാണ്..!!!

Back to top button
error: