NEWS

ചെവി വേദന തടയാൻ ചില ഒറ്റമൂലികൾ

രു പക്ഷെ ഏറ്റവും അസഹനീയമായ വേദനകളിൽ ഒന്നാണ് ചെവി വേദന. അക്യൂട്ട് ഓട്ടിറ്റിസ് മീഡിയ എന്നറിയപ്പെടുന്ന ചെവിയുടെ മധ്യഭാഗത്ത് ഉണ്ടാകുന്ന അണുബാധയാണ് ചെവിയുടെ വേദനകളിലെ പ്രധാന കാരണം.ചെവി വേദനയ്‌ക്കൊപ്പം പനി, ചെറിയ രീതിയിൽ കേൾവിക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. കുട്ടികളിൽ ചെവിയിലെ അണുബാധ വളരെ സാധാരണമായ പ്രശ്നമാണ്.

ചെവി വേദനയെ നേരിടാൻ സഹായിക്കുന്ന ലളിതമായ ഒരു ഒറ്റമൂലി ആണ് വെളുത്തുള്ളി.രണ്ട് അല്ലി വെളുത്തുള്ളി ചതച്ചതും രണ്ട് ടീസ്പൂൺ കടുകെണ്ണയും ഒരുമിച്ച് ചേർത്ത് യോജിപ്പിക്കുക. വെളുത്തുള്ളി ചെറുതായി കറുക്കുന്നതുവരെ ഈ മിശ്രിതം ചൂടാക്കുക. ഇത് തണുക്കാൻ അനുവദിക്കുക, തുടർന്ന് വേദന ബാധിച്ച ചെവിയിൽ ഇതിന്റെ കുറച്ച് തുള്ളികൾ പ്രയോഗിക്കുക.വെളുത്തുള്ളിയുടെ വേദനസംഹാരിയായ ഗുണങ്ങൾ ചെവിയുടെ വേദന ഒഴിവാക്കാൻ സഹായിക്കുന്നു. കടുകെണ്ണയ്ക്ക് പകരം ചതച്ച വെളുത്തുള്ളി എള്ളെണ്ണയിൽ ഇട്ട് ചൂടാക്കിയും നിങ്ങൾക്ക് ഈ മിശ്രിതം തയ്യാറാക്കാവുന്നതാണ്.ഇത് ചെവി വേദനയിൽ നിന്ന് നിങ്ങൾക്ക് തൽക്ഷണ ആശ്വാസം നൽകുന്നു.
ചെവിവേദന ഇല്ലാതാക്കാൻ സഹായിക്കുന്ന മറ്റൊരു പ്രകൃതിദത്ത ചികിത്സയാണ് തുളസി ഇല. കുറച്ച് തുളസിയിലകൾ ചതച്ച് അതിന്റെ നീരിൽ   (തുളസി നീര് അരിച്ചെടുക്കുക)  കുറച്ച് വെളിച്ചെണ്ണ ചേർത്ത് ചെവിയിൽ ഒഴിക്കാം. ചെവിയിലെ ചെറിയ അണുബാധകൾക്കും വേദനകൾക്കുമുള്ള ഏറ്റവും മികച്ച മരുന്നുകളിലൊന്നാണ് ഇത്.
രണ്ടോ മൂന്നോ തുള്ളി കടുകെണ്ണ ഒരു ചെവിയിൽ ഒഴിച്ച് മറുവശത്തേക്ക് തല ചെരിച്ച് പിടിക്കുക. 10-15 മിനുട്ട് നേരം ഈ സ്ഥാനത്ത് തുടരുക, പക്ഷേ എണ്ണ ചെവിയുടെ അകത്തേക്ക് ഇറങ്ങി പോകാതിരിക്കാൻ ശ്രദ്ധിക്കുക. ശേഷം മറ്റേ ചെവിയിലും ഇങ്ങനെ ആവർത്തിക്കുക.
കുറച്ച് വിനാഗിരി ചൂടാക്കി വേദന ബാധിച്ച ചെവിയിൽ കോട്ടൺ പഞ്ഞി ഉപയോഗിച്ച് പുരട്ടുക.രാസവസ്തുക്കളോ മായങ്ങളോ ഒഴിവാക്കാൻ പ്രകൃതിദത്തമായി തയ്യാറാക്കിയ ആപ്പിൾ സിഡർ വിനാഗിരി ഉപയോഗിക്കുന്നതാണ് നല്ലത്. നിങ്ങൾ ഇത് വെള്ളത്തിൽ അൽപം ലയിപ്പിച്ച ശേഷം കോട്ടൺ പഞ്ഞി ഈ ദ്രാവകത്തിൽ മുക്കിവയ്ക്കുക. ചെവിയിൽ ഈ പഞ്ഞി തിരുകിവച്ച് ഏകദേശം 5 മിനിറ്റ് നേരം വയ്ക്കുക.ആപ്പിൾ സിഡർ വിനാഗിരി അവയുടെ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ സ്വഭാവങ്ങൾക്ക് പേരുകേട്ടതാണ്.ചെവി വേദനയ്ക്ക് ഏറെ ഫലപ്രദമാണ് ഇത്.
നോട്ട്:വൈദ്യ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക.

Back to top button
error: