NEWS

ചിറ്റൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു

മരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു.തിരുപ്പതി ക്ഷേത്രത്തിലേക്ക് പോയ ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി 11.30ഓടെ ചിറ്റൂര്‍ ജില്ലയിലെ ഭകരണ്‍പേടിലാണ് അപകടം ഉണ്ടായത്.തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണിത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് പോലീസ് പറയുന്നു.

Back to top button
error: