കൈ​ത​ച്ചി​റ കോ​ള​നി​യി​ലെ കൊലപാതകം : സുഹൃത്ത് അറസ്റ്റിൽ

പാ​ല​ക്കാ​ട് ആ​ന​മൂ​ളി വ​ന​ത്തി​ല്‍ ആ​ദി​വാ​സി യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് ക​ണ്ടെ​ത്തി. പാ​ല​വ​ള​വ് ഊ​രി​ലെ ബാ​ല​ന്‍ ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ബാ​ല​ന്റെ സു​ഹൃ​ത്ത് കൈ​ത​ച്ചി​റ കോ​ള​നി​യി​ലെ ച​ന്ദ്ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

 

മഇ​രു​വ​രും മ​ദ്യ​പാ​ന​ത്തി​നി​ടെ​യി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി തു​ട​ര്‍​ന്ന് ച​ന്ദ്ര​ന്‍ ബാ​ല​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്‍​ക​ഴു​ത്തി​നേ​റ്റ വെ​ട്ടാ​ണ് മ​ര​ണ​കാ​ര​ണം. ച​ന്ദ്ര​നെ പോ​ലീ​സ് കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബാ​ല​ന്‍ ഉ​രു​ള​ന്‍​കു​ന്ന് വ​ന​ത്തി​ല്‍ പോ​യ​ത്. പി​ന്നീ​ട് കാ​ണാ​താ​യി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ബാ​ല​നെ പു​ഴ​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version