LIFEMovie

ന​ട​ന്‍ വി​നാ​യ​ക​ന്‍റെ മീ​ടു പ​രാ​മ​ര്‍​ശം തെ​റ്റാ​യി​പ്പോ​യെ​ന്ന് ന​ടി ന​വ്യ നാ​യ​ര്‍

ന​ട​ന്‍ വി​നാ​യ​ക​ന്‍റെ മീ​ടു പ​രാ​മ​ര്‍​ശം തെ​റ്റാ​യി​പ്പോ​യെ​ന്ന് ന​ടി ന​വ്യ നാ​യ​ര്‍. വി​വാ​ദ പ​ര്‍​ശ​മ​ര്‍​ശ​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി. വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ താ​നും ക്രൂ​ശി​ക്ക​പ്പെ​ട്ടു. അ​ന്ന് പ്ര​തി​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഒ​രു പു​രു​ഷ​ന്‍ പ​റ​ഞ്ഞ​തി​ന് സ്ത്രീ​യെ ആ​ണ് ക്രൂ​ശി​ക്കു​ന്ന​ത്. അ​ന്നു​ണ്ടാ​യ മു​ഴു​വ​ന്‍ സം​ഭ​വ​ത്തി​നും താ​ന്‍ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും ന​വ്യ നാ​യ​ര്‍ പ​റ​ഞ്ഞു.

ഒ​രു​ത്തീ സി​നി​മ​യു​ടെ പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​യി​രു​ന്നു വി​നാ​യ​ക​ൻ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ‘എ​ന്‍റെ ലൈ​ഫി​ല്‍ ഞാ​ന്‍ പ​ത്ത് പെ​ണ്ണു​ങ്ങ​ള്‍​ക്കൊ​പ്പം സെ​ക്‌​സ് ചെ​യ്തി​ട്ടു​ണ്ട്. ഈ ​പ​ത്ത് പേ​രോ​ടും ഞാ​ന്‍ ത​ന്നെ​യാ​ണ് ചോ​ദി​ച്ച​ത് നി​ങ്ങ​ള്‍​ക്കി​തി​ന് താ​ത്പ​ര്യ​മു​ണ്ടോ എ​ന്ന്. നി​ങ്ങ​ള്‍ പ​റ​യു​ന്ന മീ ​ടൂ ഇ​താ​ണെ​ങ്കി​ല്‍ ഞാ​ന്‍ ഇ​നി​യും ചോ​ദി​ക്കും. എ​നി​ക്ക് വേ​റെ ആ​ര്‍​ക്കെ​ങ്കി​ലു​മൊ​പ്പം സെ​ക്‌​സ് ചെ​യ്യ​ണ​മെ​ന്ന് തോ​ന്നി​യാ​ല്‍ ഞാ​ന്‍ ഇ​നി​യും ചോ​ദി​ക്കും.​ഇ​താ​ണോ നി​ങ്ങ​ള്‍ പ​റ​ഞ്ഞ മീ ​ടൂ? ഇ​ത​ല്ലെ​ങ്കി​ല്‍ എ​ന്താ​ണ് നി​ങ്ങ​ള്‍ പ​റ​യു​ന്ന മീ ​ടൂ? നി​ങ്ങ​ളെ​നി​ക്ക് പ​റ​ഞ്ഞ് താ’, ​എ​ന്നാ​യി​രു​ന്നു വി​നാ​യ​ക​ൻ പ​റ​ഞ്ഞ​ത്.

ഒ​രു​ത്തി​യു​ടെ സം​വി​ധാ​യ​ക​ൻ വി.​കെ. പ്ര​കാ​ശ്, ന​വ്യ നാ​യ​ർ എ​ന്നി​വ​രും വി​നാ​യ​ക​നോ​ടൊ​പ്പം വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

Back to top button
error: