NEWS

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം പാണക്കാട്ട് തറവാട്ടിലെത്തി

മന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം പാണക്കാട്ട് തറവാട്ടിലെത്തി.കൊല്ലപ്പെട്ട യെമനി യുവാവിന്റെ കുടുംബത്തിന് ദയാധനം നല്‍കി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബവും സേവ് നിമിഷപ്രിയ കര്‍മസമിതിയും പാണക്കാട്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ നിമിഷയുടെ അമ്മ പ്രേമകുമാരിയും മകള്‍ മിഷേലുമാണ് പാണക്കാട്ടെത്തിയത്. സാദിഖലി ശിഹാബ് തങ്ങള്‍, മുനവറലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരെ കണ്ട് കുടുംബവും കര്‍മസമിതി പ്രവര്‍ത്തകരും സഹായമഭ്യര്‍ത്ഥിച്ചു.

Back to top button
error: