NEWS

സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസുമായി ‘സലാം എയർ’

ലാല: ഒമാന്റെ ബജറ്റ് വിമാന കമ്ബനിയായ സലാം എയര്‍ സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസ് ആരംഭിക്കുന്നു.ഏപ്രില്‍ നാല് മുതലാണ് സർവീസ് ആരംഭിക്കുന്നത്.വെള്ളിയാഴ്ചയും ഞായറാഴ്ചയുമായി ആഴ്ചയില്‍ രണ്ട് വീതം സര്‍വ്വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
വെള്ളിയാഴ്ചകളില്‍ രാവിലെ 10.25 ന് സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10 ഓടെ കോഴിക്കോട് എത്തും. 4.55 ന് കോഴിക്കോട് നിന്ന് തിരിക്കുന്ന വിമാനം ഒമാന്‍ സമയം 8.05 നാണ് സലാലയില്‍ എത്തിച്ചേരുക.ഞായറാഴ്ചകളില്‍ ഉച്ച കഴിഞ്ഞ് 3.20 ന് സലാലയില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.05 നാണ് കോഴിക്കോട് എത്തുക. രാത്രി 9.50 ന് കോഴിക്കോട് നിന്ന് തിരിക്കുന്ന വിമാനം രാത്രി ഒരു മണിക്കാണ് സലാലയില്‍ എത്തുക.
നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് മാത്രമാണ് സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്നത്.

Back to top button
error: