NEWSWorld

സൊ​മാ​ലി​യ​യി​ൽ ബോംബ് ആക്രമണം: വ​നി​ത പാ​ർ​ല​മെ​ന്‍റ് അം​ഗം അ​ട​ക്കം 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു

സെ​ൻ​ട്ര​ൽ സൊ​മാ​ലി​യ​യി​ൽ ചാ​വേ​ർ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ വ​നി​ത പാ​ർ​ല​മെ​ന്‍റ് അം​ഗം അ​ട​ക്കം 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സൊ​മാ​ലി​യ​യി​ലെ പ്ര​തി​പ​ക്ഷ പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യ ആ​മീ​ന മു​ഹ​മ്മ​ദ് അ​ബ്ദി​യാ​ണ് മ​രി​ച്ച​ത്. സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഹി​റാ​ൻ മേ​ഖ​ല​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബെ​ലെ​ഡ്‌​വെ​യ്‌​ൻ ന​ഗ​ര​ത്തി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ന​ഗ​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന ആ​മി​ന​യു​ടെ നേ​രെ ചാ​വേ​ർ പാ​ഞ്ഞ​ടു​ത്ത് ആ​ലിം​ഗ​നം ചെ​യ്യു​ക​യും സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു.

ഭീ​ക​ര സം​ഘ​മാ​യ അ​ൽ-​ഷ​ബാ​ബ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു.

Back to top button
error: