തൃശ്ശൂരിൽ നിന്നും കാണാതായ വീട്ടമ്മയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും അന്യസംസ്ഥാന തൊഴിലാളിയോടൊപ്പം പോലീസ് കണ്ടെത്തി

തൃശൂരില്‍ നിന്നും കാണാതായ 38 കാരിയായ വീട്ടമ്മയെ അന്വേഷിച്ച്‌ പോലീസ് എത്തിയത് ബംഗ്ലാദേശ് അതിർത്തിയിൽ. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ഒടുവില്‍ വീട്ടമ്മയേയും കാമുകനെയും കൊണ്ട് പോലീസ് തിരികെയെത്തിയത് കഴിഞ്ഞ ദിവസം.
അന്യസംസ്ഥാന തൊഴിലാളിയോടൊപ്പം  അസമിലെ ഉള്‍നാടന്‍ ഗ്രാമത്തിൽ നിന്നാണ് മലയാളിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിൽ എടുത്തത് പോലീസിനെ കിലോമീറ്ററുകള്‍ ഓടിച്ച ആ അന്വേഷണ കഥ പോലീസ് തന്നെ ഇപ്പോൾ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്.

ആ കഥയിങ്ങനെ:

വീട്ടമ്മയെ കാണാതായതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ച നിമിഷം മുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേസ്റ്റേഷനുകള്‍, പോകാന്‍ സാധ്യതയുള്ള ബന്ധുവീടുകള്‍ എന്നിവിടങ്ങളിലൊക്കെ അന്വേഷിച്ചിട്ടും ഇവരെക്കുറിച്ച്‌ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കാണാതാകുന്ന അന്നു മുതല്‍ അവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയ നിലയിലുമായിരുന്നു. അതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഫലം കണ്ടില്ല.

 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മയെ കാണാതായ ദിവസം തന്നെ, ഇവരുടെ വീടിന്റെ സമീപത്തായി താമസിച്ച്‌ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ ജിയാറുള്‍ ഹഖ് എന്നയാളേയും കാണാതായിട്ടുള്ള വിവരം പോലീസ് മനസ്സിലാക്കി. തുടര്‍ന്ന് ഇയാളുടെ കൂട്ടുകാരോടും കൂടെ ജോലിചെയ്തിരുന്നവരോടും ചോദിച്ചപ്പോള്‍ ഇയാള്‍ സ്വദേശത്തേക്ക് പോയിരിക്കുകയാണെന്ന് മാത്രമാണ് പറഞ്ഞത്. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച്‌ ഓഫ് ആയ നിലയിലായിരുന്നു..

 

തുടര്‍ന്ന് തൃശൂര്‍ സിറ്റി പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്താല്‍ ഇവര്‍ ഒരുമിച്ച്‌ താമസിച്ചിരുന്ന അസമിലെ നഗോണ്‍ ജില്ലയിലെ നിസ്ദിങ് എന്ന ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version