NEWS

പത്താനി ചിക്കൻ ബിരിയാണി ഉണ്ടാക്കാം

വേണ്ട സാധനങ്ങൾ
 
ബസ്മതി അരി – 1 കിലോ
ചിക്കൻ – അര കിലോ
സവാള – 4
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
മുളക്പ്പൊടി – 1 ടീസ്പൂൺ
പെരുജീരകപ്പൊടി – 1 ടീസ്പൂൺ
ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
ടുമാറ്റോ പ്യൂരി- 3 തക്കാളിയുടെ
നീര് – 100 gm
പട്ട- 1 വലിയ കഷ്ണം
ഗ്രാമ്പു – 4
ബേലീഫ് – 2
ഏലക്കായ – 4
കുരുമുളക്‌ – 8
 ജീരകം – I ടീസ്പൂൺ
നാരങ്ങാനീര് – 1 ടീസ്പൂൺ
നെയ്യ് – 4 ടീസ്പൂൺ
മല്ലിയില, പൊതീനയില- കുറച്ച്
ഉപ്പ് പാകത്തിന്.
തയ്യാറാക്കുന്ന വിധം
കഴുകി വാരിയ ചിക്കൻ കഷ്ണങ്ങളിൽ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്,തൈര്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, പെരുഞ്ചീരകപ്പൊടി, മുളക്പ്പൊടി ,നാരങ്ങാനീര്,ഉപ്പ് ചേർത്ത് മാരിനേറ്റ് ചെയ്ത് ഒരു മണിക്കൂർ വയ്ക്കുക. കഴുകി വാരിയ അരി പാകത്തിന് വെള്ളവും, ഉപ്പും ചേർത്ത് 3/4 വേവിച്ച് ഊറ്റി മാറ്റി വയ്ക്കുക. ചുവട് കട്ടിയുള്ള പാനിൽ നെയ്യൊഴിച്ച്  ജീരകം,ഏലക്കാ, പട്ട,ഗ്രാമ്പു, കുരുമുളക്,ബേലീഫ് ഇട്ട് പൊട്ടുമ്പോൾ, നീളത്തിൽ കനം കുറച്ചരിഞ്ഞ സവാള ഇട്ട് ഫ്രൈ ചെയ്യുക.(ഇതിൽ നിന്ന് കുറച്ച് സവാള അലങ്കരിക്കാൻ മാറ്റി വയ്ക്കുക) ശേഷം മാരിനേറ്റ് ചെയ്ത ചിക്കനിട്ട് ഇളക്കി, 5 മിനിട്ട് ഫ്രൈ ചെയ്യുക. ടുമാറ്റോ പ്യൂരി ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. മല്ലിയില, പൊതീനയില ചേർത്ത് ചിക്കൻ പാകമാവുന്നത് വരെ അടച്ചിട്ട് വേവിക്കുക.(ഇടക്ക് ഇളക്കാൻ മറക്കരുത്)
പിന്നീട് മറ്റൊരു പാനിൽ വേവിച്ച ചോറും, ചിക്കൻ മസാലയും ഇടകലർത്തി നിരത്തി ചെറുതീയിൽ വച്ച് വേവിക്കുക. ഉഗ്രൻ ബിരിയാണി റെഡി… ഫ്രൈ ചെയ്ത സവാള കൊണ്ടലങ്കരിച്ച് വിളമ്പാവുന്നതാണ്..

Back to top button
error: