Business

ഏപ്രില്‍ ഒന്ന് മുതല്‍ ക്രിപ്‌റ്റോ കറന്‍സി, എന്‍എഫ്ടി ആസ്തികള്‍ക്ക് നികുതി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി, എന്‍എഫ്ടി തുടങ്ങിയ ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള നേട്ടത്തിന് ഏപ്രില്‍ ഒന്ന് മുതല്‍ നികുതി ബാധകമാകും. ഇതിന്റെ ഭാഗമായി ബാങ്കുകള്‍, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ എന്നിവയില്‍ നിന്ന് ഡിജിറ്റല്‍ ആസ്തികളുടെ ഇടപാട് വിവരങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.

ഇതോടെ ഡിജിറ്റല്‍ ആസ്തികളുടെ ഇടപാടുകള്‍ ആദായ നികുതി വകുപ്പിന്റെ ആനുവല്‍ ഇന്‍ഫോര്‍മേഷന്‍ സ്റ്റേറ്റുമെന്റില്‍ (എഐഎസ്)പ്രതിഫലിക്കും. അതായത് ഒരോ സാമ്പത്തിക വര്‍ഷവും നടത്തുന്ന ഡിജിറ്റല്‍ കറന്‍സി ഇടപാടുകളുടെ വിവരങ്ങളും അതില്‍നിന്ന് ലഭിച്ച മൂലധനനേട്ടവും സ്റ്റേറ്റുമെന്റിലുണ്ടാകുമെന്ന് ചുരുക്കം.

ഓഹരി നിക്ഷേപം, മ്യച്വല്‍ ഫണ്ട് ഇടപാട്, ലഭിച്ച ഡിവഡന്റ്, ബാങ്ക് പലിശ തുടങ്ങി 46 ധനകാര്യ ഇടപാടുകളുടെ വിവരങ്ങള്‍ നിലവില്‍ എഐഎസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദായ നികുതി റിട്ടേണുകളുമായി താരതമ്യംചെയ്ത് യഥാസമയം നികുതി അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഐടി വകുപ്പിന് ഇതോടെ കഴിയും. നികുതിയിനത്തിലെ വരുമാനച്ചോര്‍ച്ച പരമാവധി തടയുകയാണ് ലക്ഷ്യം. ഒരു ക്രിപ്‌റ്റോകറന്‍സി ഇടപാടില്‍നിന്നുള്ള നഷ്ടം മറ്റൊരു ക്രിപ്‌റ്റോയുമായി തട്ടിക്കിഴിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

 

Back to top button
error: